പുരസ്കാര വിതരണത്തിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപണം. സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിലാണ് പ്രതിഷേധം ഉയരുന്നത്. എം.ടിയുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.
ചടങ്ങിൽ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെ ക്ഷണിച്ചു. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി രമേഷ് നാരായണൻ പുരസ്കാരം സ്വീകരിക്കുകയായിരുന്നു.
നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിലാണ് ആസിഫ് അലി അപമാനിതനായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയിത്. മോശം പെരുമാറ്റത്തിന് മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയ കമൻ്റുകൾ.
Music Director Ramesh Narayan refuses to take award from #AsifAli 😬🙏
Very poor attitude !!💯
pic.twitter.com/4xTcBPdDRe— Cinema For You (@U4Cinema) July 16, 2024
എന്നാൽ ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്നും ആർക്ക് ആരാണ് പുരസ്കാരം നൽകുന്നത് എന്നതിൽ ആശയക്കുഴപ്പമുണ്ടായതാണെന്നും രമേഷ് നാരായണൻ പ്രതികരിച്ചു.