ഒടിടി പ്ലാറ്റ്ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Date:

Share post:

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ മുഴുവൻ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിയേറ്ററുകളിലും ടിവി പ്രോഗ്രാമുകളിലും ഉള്ളതുപോലെ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകവലി രംഗങ്ങൾക്ക് താഴെ മുന്നറിയിപ്പുകൾ നൽകണമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി ചർച്ച നടത്തിയതിന് ശേഷമാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ തീരുമാനം. 2004ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കുന്നതാണ് പുതിയ ഭേദഗതി. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കൻഡിലെങ്കിലും പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമായും കാണിച്ചിരിക്കണം.

പരിപാടിക്കിടെ പുകയില ഉൽപന്നങ്ങളോ അവയുടെ ഉപയോഗമോ കാണിക്കുകയാണെങ്കിൽ സ്ക്രീനിന്റെ അടിയിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്ത് പ്രസ്താവനയിൽ അറിയിച്ചു. പുകയില ഉപഭോഗം മൂലം പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നത്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. നേരത്തെ തിയേറ്ററുകൾക്കും ടിവി ചാനലുകൾക്കും ഇത് നിർബന്ധമായിരുന്നെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ബാധകമായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...