വേനൽ ചൂടിനോട് വിടപറയാനൊരുങ്ങി കുവൈത്ത്. അൽ കുലൈബീൻ സീസണിന് തുടക്കമായതോടെ രാജ്യത്തെ ചൂട് കുറഞ്ഞുവരും. അൽ കുലൈബീൻ സീസൺ 13 ദിവസം നീണ്ടുനിൽക്കുമെന്നും സൂര്യന്റെ ചൂടിൽ വർധനവ് രേഖപ്പെടുത്തുന്ന അവസാന സീസണാണിതെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
സീസൺ അവസാനിക്കുന്നതോടെ താപനില ദിനംപ്രതി കുറയുകയും വേനൽക്കാലം അവസാനിക്കുകയും ചെയ്യും. ഉയർന്ന താപനിലയും മിതമായ കാലാവസ്ഥയും തമ്മിൽ വിഭജിക്കുന്നതാണിതെന്നും അധികൃതർ വ്യക്തമാക്കി. ചൂടിന് അധികം വൈകാതെ ശമനമാകുമെന്നതിനാൽ ആശ്വാസത്തിലാണ് രാജ്യത്തെ ജനങ്ങൾ.