അൽ ബത്തീൻ ലേഡീസ് ക്ലബ് വീണ്ടും തുറക്കുന്നു

Date:

Share post:

അബുദാബിയിൽ പുതുക്കി പണിത അൽ ബത്തീൻ ലേഡീസ് ക്ലബ് വീണ്ടും തുറക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ആധുനിക സൗകര്യങ്ങളൊരുക്കിയാണ് ക്ലബ്ബ് വീണ്ടും തുറക്കുന്നത്.

കുട്ടികളുടെ ക്ലബ്, പാഡൽ ക്ലബ്‌ഹൗസ്, പ്രൈവറ്റ് ബീച്ച്, സ്വിമ്മിംഗ് പൂൾ, റീട്ടെയിൽ, ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ, സ്പാ, ഫിറ്റ്‌നസ്, വെൽനസ് സൗകര്യങ്ങൾ, ബ്യൂട്ടി സലൂൺ, ലോഞ്ച് ഏരിയ, ഔട്ട്‌ഡോർ സിനിമയുള്ള ഇവന്റ് സ്‌പേസ് എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും നവീകരിച്ച ക്ലബ്ബിലുണ്ട് . പൂർണ്ണമായി സജ്ജീകരിച്ച ജിമ്മും സ്റ്റുഡിയോകളും തയ്യാറായി.

“അൽ ബത്തീൻ ലേഡീസ് ക്ലബ് വളരെക്കാലമായി അബുദാബിയുടെ സാംസ്കാരിക ടേപ്പ്സ്ട്രിയുടെ അവിഭാജ്യ ഘടകമാണെന്ന് “ ഡിഎംടിയിലെ അർബൻ ഡിസൈൻ ഡിവിഷൻ ആക്ടിംഗ് ഡയറക്ടർ ഹംദ അബ്ദുല്ല അൽ ഹാഷ്മി പറഞ്ഞു. അബുദാബിയിലെ സ്ത്രീകൾക്ക് പുത്തൻ അനുഭവമാകും ക്ലബ്ബ് വാ​ഗ്ദാനം ചെയ്യുക. ക്ലബ്ബിലെ മെമ്പർഷിപ്പ് സംബന്ധിച്ച വിവരങ്ങൾക്ക് www.matcha-albateen.ae സ​ന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...