അബുദാബി ബാപ്‌സ് മന്ദിർ ഉദ്ഘാടനത്തിൽ പങ്കെടുത്തത് അക്ഷയ് കുമാർ, വിവേക് ​​ഒബ്‌റോയ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ

Date:

Share post:

അബുദാബിയിലെ BAPS ഹിന്ദു മന്ദിറിൻ്റെ (ക്ഷേത്രം) ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് നിരവധി ബോളിവുഡ് താരങ്ങൾ. നടൻ അക്ഷയ് കുമാർ, വിവേക് ​​ഒബ്‌റോയ്, ദിലീപ് ജോഷി, സംവിധായകൻ മധുര് ഭണ്ഡാർക്കർ, ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ‘BAPS മന്ദിർ’, യുഎഇ നേതൃത്വം സമ്മാനിച്ച 27 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാന നിമിഷമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ശേഷം ഭണ്ഡാർക്കർ പറഞ്ഞു.

” ഇന്ത്യൻ പ്രവാസികൾ വളരെ സന്തോഷത്തിലായിരുന്നു. എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാന നിമിഷമാണ്. യുഎഇ ഭരണാധികാരിക്ക് ഞാൻ നന്ദി പറയുന്നു. ഇതൊരു മഹത്തായ നിമിഷമായിരുന്നു.” മഹാദേവനും പ്രതികരിച്ചു.

2015ലാണ് അബുദാബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....