കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ആകാശ എയർ കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നു. 2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈറ്റ് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്ക് ആദ്യഘട്ട സർവീസ് നടത്തുക. വിദേശ സർവീസുകൾ നടത്തുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. കുവൈത്ത്, സൗദി, ഖത്തർ എന്നീ രാജ്യങ്ങളിലെ സർക്കാരിൻ്റെ അംഗീകാരത്തിനായി ചർച്ചകൾ നടത്തിവരികയാണെന്ന് ആകാശ എയർ സിഇഒ വിനയ് ദുബെ പറഞ്ഞു. ഇത് പരമാവധി നാല് മാസങ്ങൾക്കകം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിനയ് ദുബേ വ്യക്തമാക്കി.
ദോഹ, കുവൈറ്റ്, റിയാദ്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് അന്താരാഷ്ട്ര സർവ്വീസ് നടത്തി ഘട്ടം ഘട്ടമായി മറ്റ് അന്താരാഷ്ട്ര സർവ്വീസ് നടത്താനാണ് ആകാശ എയർ ലക്ഷ്യം വെയ്ക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളെ ഉൾക്കൊള്ളിച്ച്
ഈസ്റ്റിലും തെക്കുകിഴക്കൻ ഏഷ്യയിലും ഉടനീളം അതിന്റെ സർവ്വീസ് വികസിപ്പിക്കാൻ ആകാശ എയർ ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും വിനയ് ദുബേ വ്യക്തമാക്കി.