മൂന്ന് മത്സരങ്ങൾ ഒരുമിച്ച് സംഘടിപ്പിക്കപ്പെടുന്ന അജ്മാൻ ട്രയാത്തലൺ ഒക്ടോബർ 15ന് നടത്തപ്പെടും. അജ്മാൻ വിനോദസഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നീന്തൽ, സൈക്ലിങ്, ഓട്ടമത്സരം എന്നിവ ഒരുമിച്ച് നടത്തുന്ന കായികയിനമാണ് അജ്മാൻ ട്രയാത്തലൺ.
രാവിലെ 6.15ന് അജ്മാൻ അൽ സോറയിലാണ് മത്സരങ്ങൾ നടത്തപ്പെടുക. വിവിധ പ്രായത്തിലുള്ളവർക്കായി വ്യത്യസ്ത മത്സരങ്ങളാണ് ഇവിടെ അരങ്ങേറുക. അജ്മാൻ ട്രയാത്തലണിന്റെ രണ്ടാം പതിപ്പാണ് ഇപ്പോൾ നടത്തപ്പെടുന്നത്.