ഏപ്രിൽ മാസത്തിൽ ഇന്ധനവിലയിൽ കുറവ് വന്നതോടെ ടാക്സി നിരക്കുകളിൽ മാറ്റം വരുത്തി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. ഏപ്രിൽ മാസത്തിൽ ക്യാബ് നിരക്ക് കിലോമീറ്ററിന് 1.82 ദിർഹമായിരിക്കും. കഴിഞ്ഞ മാസത്തെ കിലോമീറ്ററിന് 1.84 ദിർഹം എന്ന നിരക്കിൽ നിന്ന് രണ്ട് ഫിൽസാണ് കുറവെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് ട്വീറ്റിൽ അറിയിച്ചു.
യുഎഇ പെട്രോൾ വില ലിറ്ററിന് എട്ട് ഫിൽസ് വരെ കുറച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം. രണ്ട് മാസത്തെ തുടർച്ചയായ വർധനവിന് ശേഷം വിലക്കുറവ് പ്രഖ്യപിച്ചത് എമിറേറ്റിലെ താമസക്കാർക്ക് റമദാൻ സമ്മാനമായി. നികുതിനിരക്ക് കുറച്ചതാണ് ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ യുഎഇയിൽ ഇന്ധനവില കുറയാൻ കാരണം.
2015 മുതലാണ് യുഎഇയുടെ ഇന്ധനവില കമ്മിറ്റി മാസാവസാനം പ്രാദേശിക റീട്ടെയിൽ ഇന്ധന നിരക്കുകൾ നിശ്ചിയിക്കാൻ തുടങ്ങിയത്. സമാന്തരമായി ടാക്സി നിരക്കുകളിലും മാറ്റം വരുത്തുന്നത് പതിവാണ്.