മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരത്തു നിന്ന് എയർ ഏഷ്യ ബെർഹാദിന്റെ പുതിയ സർവീസ് ആരംഭിച്ചു.
ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ആദ്യ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വിമാനത്തെ ഫോളോ മി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. രാത്രി 11:50 മണിക്ക് എത്തുന്ന വിമാനം പുലർച്ചെ 12:25ന് തിരിച്ചു പോകും. ഓസ്ട്രേലിയ, തായ്ലൻഡ് , സിംഗപ്പൂർ, ഇന്തോനേഷ്യ ഉൾപ്പെടെ 100ലധികം ഡെസ്റ്റിനേഷനുകളിലേക്കു കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.