കോവിസ് പ്രതിരോധത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന എയർ സുവിധ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ ഒഴിവാക്കി. നവംബർ 22 മുതൽ യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു.
ഗൾഫ് പ്രവാസികൾ ഉൾപ്പടെ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ബന്ധപ്പെട്ട് എയർ സുവിധ രജിസ്ട്രേഷൻ ആവശ്യമായിരുന്നു. കേന്ദ്രത്തിൻ്റെ
ഏകീകൃത പോർട്ടലിൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തണമായിരുന്നു. യാത്രക്കാർ സ്വീകരിച്ച കോവിഡ് വാക്സിൻ്റെ പേര് , കുത്തിവയ്പ്പെടുത്ത തീയതി, ഡോസുകള്‍ എന്നിവയാണ്
രേഖപ്പെടുത്തേണ്ടിയിരുന്നത്.
കോവിഡ് രോഗികളുടെ യാത്രയും സമ്പർക്കവും ചികിത്സയും കണ്ടെത്താനായി സിവിൽ ഏവിയേഷൻ മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായാണ് എയർ സുവിധ പദ്ധതി നടപ്പാക്കിയത്. എന്നാൽ രാജ്യത്തും അന്താരാഷ്ട്ര തലത്തിലും കോവിഡ് വ്യാപനം കുറയുകയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയരുകയും ചെയ്തതോടെയാണ് എയർ സുവിധ നിർത്തലാക്കുന്നതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.