ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുളള നടപടികളുമായി എയര്‍ ഇന്ത്യ. 55 വയസ്സുകഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതുവഴി മൂവായിരം ജീവനക്കാരെയെങ്കിലും കുറയ്ക്കാന്‍ കഴിയുമെന്നാണ് എയര്‍ ഇന്ത്യയുടെ നിഗമനം. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെയാണ് സ്വയം വിരമിക്കല്‍ കാലാവധി.
സ്വയം വിരമിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. 40 വയസ്സ് പിന്നിട്ട ക്യാബിന്‍ ക്രൂ, ക്ലറിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കും വിആര്‍എസ് എടുക്കാം. സ്വയം വിരമിക്കല്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഒറ്റത്തവണയായി നല്‍കുമെന്ന് കമ്പനി എച്ച്.ആര്‍ ഓഫീസര്‍ സുരേഷ് ദത്ത് ത്രിപാഠി വ്യക്തമാക്കി.
നിലവില്‍ പന്ത്രണ്ടായിരം ജീവനക്കാരാണ് എയര്‍ ഇന്ത്യയ്ക്കുളളത്. ഇതില്‍ എണ്ണായിരം സ്ഥിരം ജീവനക്കാരുമുണ്ട്. എന്നാല്‍ പൈലറ്റുമാര്‍ക്ക് വിആര്‍എസ് പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരണത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ടാറ്റ എയര്‍ ഇന്ത്യ ഏറ്റെടുത്തത്. ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ.