രത്തൻ ടാറ്റയ്ക്ക് എയർ ഇന്ത്യ പൈലറ്റുമാർ കത്തയച്ചു. കമ്പനി തങ്ങളോട് മാന്യമായി പെരുമാറുന്നില്ലെന്ന് ആരോപിച്ച പൈലറ്റുമാർ ഇതിനെതിരെ നടപടിയെടുക്കാൻ രത്തൻ ടാറ്റയോട് അഭ്യർത്ഥിച്ചു. അടുത്തിടെ പ്രഖ്യാപിച്ച വേതന ഘടനയും തൊഴിലെ സാഹചര്യങ്ങളിലെ മാറ്റവും സംബന്ധിച്ച് എയർ ഇന്ത്യ കമ്പനിയും പൈലറ്റ് യൂണിയനും ഫലപ്രദമായ ഒരു നിഗമനത്തിലെത്തിയിരുന്നില്ല.
എയർ ഇന്ത്യ പൈലറ്റുമാരും കമ്പനിയും തമ്മിൽ പുതുക്കിയ ശമ്പള ഘടനയും സേവന വ്യവസ്ഥകളും സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന തർക്കത്തെ തുടർന്നാണ് എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ രത്തൻ ടാറ്റയുടെ ഇടപെടൽ ആവശ്യപ്പെട്ടത്. ഈ പ്രശ്നത്തിൽ ഒരു പരിഹാരം കണ്ടെത്താൻ രത്തൻ ടാറ്റയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി പൈലറ്റ് യൂണിയൻ അയച്ച കത്തിൽ പറയുന്നു.
പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും പുതുക്കിയ ശമ്പള ഘടന കഴിഞ്ഞയാഴ്ച എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ ഘടന ജീവനക്കാർക്ക് അനുയോജ്യമല്ല എന്നാണ് ആരോപണം.