കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വർധനവിൽ പ്രതിഷേധവുമായി മന്ത്രി വി അബ്ദുറഹ്മാൻ. എയർ ഇന്ത്യക്കെതിരെയാണ് മന്ത്രി പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദേശ വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന സാഹചര്യത്തിലും എയർ ഇന്ത്യ തീർത്ഥാടകരെ കൊള്ളയടിക്കുകയാണ് എന്ന് മന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘നെടുമ്പാശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്ന് പോകുന്ന തീർത്ഥാടകർ 75,000 രൂപയാണ് അധിക നിരക്കായി നൽകേണ്ടത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കരിപ്പൂരിനെ തർക്കമുള്ള നീക്കമാണിതെന്ന ആരോപണത്തെ മന്ത്രി തള്ളുകയും ചെയ്തു. കരിപ്പൂരിനെ വികസിപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യാത്ര നിരക്ക് വർധനയ്ക്കെതിരെ മുസ്ലിം സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തെ അവഗണിക്കുന്ന നീക്കമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് കുറ്റപ്പെടുത്തി.