എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾ ആരംഭിച്ച കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ? കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകൾ തുടങ്ങിക്കഴിഞ്ഞു. യുഎഇയിലെ റാസൽഖൈമ എയർപോർട്ടിലേക്ക് ഇന്ന് മുതൽ പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാനം പറന്നു തുടങ്ങി.
തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണുള്ളത്. ചൊവ്വ,ബുധൻ വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ ഈ രാജ്യാന്തര സർവീസ് നടത്തുക. പുതിയ സർവീസ് ആരംഭിച്ചപ്പോൾ റാസൽഖൈമയിലേക്കുള്ള ആദ്യ വിമാന സർവീസിലെ യാത്രക്കാരിയെ കിയാൽ മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ ബോർഡിങ് പാസ് നൽകി സ്വീകരിച്ചു. വിമാന കമ്പനി അധികൃതരും കിയാൽ അധികൃതരും ചേർന്ന് യാത്രകാർക്ക് മധുരം നൽകി യാത്രാ മംഗളങ്ങൾ നേർന്നത് യാത്രക്കാരുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമായി മാറി.
റാസൽഖൈമയിലേക്കുള്ള കണക്ടിവിറ്റി വടക്കൻ മലബാർ മേഖലയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആദ്യ വിമാനത്തിൽ 186 പേരായിരുന്നു യാത്രചെയ്തത്. ഇത് മാത്രമല്ല, സൗദി അറേബ്യയിലെ ദമ്മാം എയർപോർട്ടിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുതുതായി സർവീസ് നടത്തുന്നുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് ഈ സർവീസ്. ഇത് കൂടാതെ അബൂദാബിയിലേക്കും മസ്കറ്റിലേക്കും സർവീസുകൾ കൂട്ടുകാരും ചെയ്തത് പ്രവാസികൾക്ക് ആശ്വാസമായി.
ഏറ്റവും ആധുനികവും പുതിയതുമായ ബോയിങ് 737 മാക്സ് വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇത് മാത്രമല്ല, ഇനിയുമുണ്ട് സർപ്രൈസ്, കിയാലുമായി ഉണ്ടാക്കിയ കരാർ പ്രകാരം കൂടുതൽ എയർപോർട്ടുകളിലേക്ക് കണ്ണൂരിൽ നിന്ന് സർവീസ് തുടങ്ങാൻ എയർ ഇന്ത്യക്ക് പദ്ധതിയുണ്ട്. ഇത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ഗുണമുണ്ടാക്കും.