കുവൈത്തിൽ നിന്ന് കണ്ണൂരിലേയ്ക്കുള്ള സർവ്വീസ് വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Date:

Share post:

കുവൈത്തിൽ നിന്നും കണ്ണൂരിലേയ്ക്കുള്ള സർവ്വീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 30 മുതൽ ആഴ്ചയിൽ രണ്ട് സർവ്വീസുകളാണ് കുവൈത്ത് – കണ്ണൂർ സെക്ടറിൽ നടത്തുക. നിലവിൽ വ്യാഴാഴ്ച മാത്രം നടത്തുന്ന സർവ്വീസാണ് എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച കൂടി ആരംഭിക്കുന്നത്.

പുലർച്ചെ 4.40ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽ നിന്ന് 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് സർവ്വീസ് അവസാനിപ്പിച്ചതോടെ ഈ മേഖലയിലുള്ളവരുടെ യാത്ര ദുരിതം ഒഴിവാക്കുന്നതിനായാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. ഇതോടെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...