മഹാരാഷ്ട്രയിലെ അഹ്മദ് നഗറിന്റെ പേര് മാറ്റുന്നു. ഇനി മുതൽ അഹ്മദ് നഗർ അഹില്യ നഗർ എന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. ബുധനാഴ്ച അഹ്മദ് നഗറിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. 18ആം നൂറ്റാണ്ടിൽ മറാത്ത് സാമ്രാജ്യത്തിലെ രാഞ്ജിയായിരുന്ന അഹില്യബായ് ഹോൾകറിന് ആദരവായാണ് അഹ്മദ് നഗറിന് അഹില്യ നഗർ എന്ന പേര് നൽകിയിരിക്കുന്നത്.
അഹ്മദ് നഗറിലെ ചോണ്ടി ഗ്രാമത്തിലായിരുന്നു രാഞ്ജി ജനിച്ചത്. അതേസമയം ഫെബ്രുവരി മാസം മുതൽക്കേ അഹ്മദ് നഗറിൻ്റെ പേരുമാറ്റണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ടായിരുന്നു. നേരത്തെ ഔറംഗബാദിനെ സംഭാജി നഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയിരുന്നു.