11 വർഷത്തെ വിലക്കിന് ശേഷം അറബ് ലീ​ഗിൽ പ്രവേശനം നേടി സിറിയ

Date:

Share post:

ഉപാധികളോടെ സിറിയയെ അറബ് ലീഗിൽ തിരിച്ചെടുക്കാൻ ധാരണയായി. പതിനൊന്ന് വർഷം നീണ്ട വിലക്കിന് ശേഷം ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് അറബ് ലീഗ് വക്താവ് പറഞ്ഞു. സിറിയയുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള അറബ് രാജ്യങ്ങളുടെ താത്പര്യം മുൻനിർത്തിയാണ് തീരുമാനം.

മേയ് 19ന് സൗദി അറേബ്യയിൽ അറബ് ലീഗ് ഉച്ചകോടി നടക്കാനിരിക്കവെയാണ് സിറിയയെ തിരിച്ചെടുക്കാനുള്ള നിർണായക തീരുമാനം ഇന്ന് ഉണ്ടായിരിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് അംഗരാഷ്‍ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് സിറിയയെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത്.

2011 മാർച്ചിൽ സിറിയയിലെ പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡന്റ് ബഷാർ അൽ അസദ് ഉത്തരവിട്ടതിനെ പിന്നാലെയാണ് അറബ് ലീഗ് അംഗത്വത്തിൽ നിന്ന് സിറിയയെ പുറത്താക്കിയത്. ഒരു പതിറ്റാണ്ടിന് ശേഷം ബഷാർ അൽ അസദ് സിറിയയിൽ തന്റെ അധികാരം ഊട്ടിയുറപ്പിച്ച സാഹചര്യത്തിൽ സിറിയയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ അറബ് രാജ്യങ്ങൾ മുന്നോട്ട് വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...