സൂര്യനെ അടുത്തറിയാനുള്ള ഐഎസ്ആർഒയുടെ പ്രഥമ ദൗത്യമായ ആദിത്യ എൽ 1 ഭ്രമണപഥത്തിലെത്തി. പിഎസ്എൽവി സി 57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരി കോട്ടയിൽ നിന്നും വിക്ഷേപിച്ച് 64 മിനിറ്റിനുശേഷം 648.7 കിലോമീറ്റർ ദൂരത്തിൽ എത്തിയപ്പോഴാണ് ആദിത്യ വേർപെട്ടത്.
സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 11.50-നാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്. സൂര്യനും ഭൂമിക്കും ഇടയിലുള്ള എൽ 1 പോയിന്റാണ് അടുത്ത ലക്ഷ്യസ്ഥാനം. നാല് മാസത്തിന് ശേഷം മാത്രമേ ആദിത്യപേടകം എൽ 1 പോയിന്റിലെത്തുകയുള്ളു. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പെടെ സൂര്യനെക്കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ചുവർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.