വാഹനമോടിക്കുന്നവർ പാലിക്കേണ്ട നിരവധി നിയമങ്ങൾ ഉണ്ട്. വാഹമോടിക്കുന്നവർക്ക് സാധാരണ ഗതിയിൽ എന്തെല്ലാം ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടാകം. വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട വേളയിലും കുറച്ച് കാര്യങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്.
ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് പാർക്കിംഗുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പിഴകളും അറിയാം.
തെറ്റായ പാർക്കിംഗിന് 500 ദിർഹമാണ് പിഴയായി ഈടാക്കുന്നത്.
വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നതും അവയുടെ സഞ്ചാരം തടയുന്നതും: 500 ദിർഹം പിഴ
വാഹനം സുരക്ഷിതമാക്കാതെ പാർക്കിംഗ് ചെയ്യുന്നതിനും 500 ദിർഹമാണ് പിഴ
നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ 400 ദിർഹം പിഴ ചുമത്തും
കാൽനടയാത്രക്കാരുടെ സഞ്ചാരം തടയുന്ന രീതിയിൽ വാഹനം നിർത്തിയാൽ: 400 ദിർഹം പിഴ
ഫയർ ഹൈഡ്രന്റുകൾക്ക് മുന്നിൽ പാർക്കിംഗ് ചെയ്താൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും
പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്കിംഗ്: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
ഒരു കാരണവുമില്ലാതെ റോഡിന്റെ നടുവിൽ നിർത്തിയാൽ: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
യെല്ലോ ബോക്സ് ജംഗ്ഷനിൽ നിർത്തുന്നത്: 500 ദിർഹം പിഴ
പൊതുനിരത്തുകളിൽ ഇടത് റോഡിന്റെ തോളിൽ നിരോധിത സ്ഥലങ്ങളിൽ വാഹനം നിർത്തിയാൽ: 1,000 ദിർഹം പിഴ