മലയാളികളുടെ പ്രിയപ്പെട്ട താരം കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു താരം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത കവിയൂർ പൊന്നമ്മ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു.
അസുഖങ്ങളെല്ലാം ഭേദമായി കവിയൂർ പൊന്നമ്മ ജീവിതത്തിലേക്ക് തിരികെ എത്തണേ എന്ന പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും സിനിമാലോകവും ആരാധകരും.