ഉപ്പും മുളകും സീരിയൽ താരവും ഡാൻസറുമായ റിഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയാണ് റിഷിയുടെ ജീവിതപങ്കാളി. 6 വർഷത്തെ പ്രണയത്തിനൊടുവിലാണ് തന്റെ സുഹൃത്തായ ഐശ്വര്യയെ റിഷി സ്വന്തമാക്കിയത്.
ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ റിഷി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ നിരവധി ആരാധകരാണ് ഇരുവർക്കും ആശംസ അറിയിക്കുന്നത്. ‘അവസാനം എന്റെ ബൂബൂ എന്റെ സ്വന്തമായി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
കസവ് മുണ്ടും ഇളം പിങ്ക് നിറത്തിലുള്ള കുർത്തയുമായിരുന്നു റിഷിയുടെ വേഷം. കസവ് ചെക്ക് ഡിസൈൻ വരുന്ന ദാവണിയായിരുന്നു ഐശ്വര്യ അണിഞ്ഞത്. അതോടൊപ്പം ബ്ലൗസിൻ്റെ സ്ലീവിലും ഷാളിൻ്റെ ബോർഡറിലും ഗോൾഡൻ വർക്കും ചെയ്തിട്ടുണ്ട്. ആൻ്റിക് ജ്വല്ലറിയാണ് താരം അണിഞ്ഞത്. നേരത്തെ റിഷി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നതിന്റെയും ഹൽദി ആഘോഷങ്ങളുടെയും വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരുന്നു.