നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയേത്തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ നിശ്ചയിച്ചിരുന്ന എലക്ടീവ് പ്രൊസീജിയറിന് അദ്ദേഹത്തെ വിധേയനാക്കുമെന്നാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രജനികാന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
താരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതോടെ നിരവധി ആരാധകരാണ് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. നിരവധി പ്രമുഖർ രജനികാന്തിനെ കാണാൻ എത്തുന്നുമുണ്ട്.