ബഹറൈനില്‍ നികുതി വെട്ടിപ്പ് നടത്തിയ നിരവധി സ്ഥാപനങ്ങൾ താല്‍ക്കാലികമായി പൂട്ടി. മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 1700ഓളം നിയമ ലംഘനങ്ങളാണെന്ന് കണ്ടെത്തിയതെന്നും അധികൃതര്‍. നിമയം ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംശയത്തിന്‍റെ നിഴലിലായ സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. സര്‍ക്കാര്‍ ഏജൻസികളുമായി സഹകരിച്ചാണ് നാഷണല്‍ റവന്യൂ ബ്യൂറോയുടെ പരിശോധനകൾ. 2022ല്‍ മൂവായിരത്തിലധികം പരിശോധനകളാണ് നടത്തിയതെന്നും റിപ്പോര്‍ട്ടുകൾ.
ബഹ്റിനില്‍ വാറ്റ് നിയമം ലംഘിച്ചാല്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും നികുതി വെട്ടിച്ചതിന്‍റെ മൂന്നിരട്ടിയുമാണ് പിഴ ചുമത്തുന്നത്. എക്സൈസ് നിയമലംഘനം നടത്തിയാല്‍ വെട്ടിച്ച തുകയുടെ ഇരട്ടിയും ഒരു വര്‍ഷത്തെ തടവും ശിക്ഷ ലഭ്യമാകും. നികുതി വെട്ടിപ്പ് നടത്തിയതിന് പിടിക്കപ്പെട്ട സ്ഥാപനങ്ങൾക്കെതിരേ തുടര്‍ നിയമ നടപടികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.