മൂവാറ്റുപുഴയിലെ കോളജ് വിദ്യാർഥിനിയെ നടുറോഡിൽ ബൈക്കിടിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. മൂവാറ്റുപുഴ നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ നമിതയെ (19) കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൺ റോയിയെയാണ് (22) കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
ജൂലൈ 26നാണ് സംഭവം. മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി നമിത റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിൽ അമിത വേഗത്തിലെത്തിയ പ്രതി മനഃപൂർവം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നമിതയ്ക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർഥിനിക്കും സാരമായ പരുക്കേറ്റിരുന്നു. പ്രതി ആൻസനെ അറസ്റ്റ് ചെയ്യുകയും മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.