പച്ചക്കറി ലോറിയിൽ അലക്ഷ്യമായി കെട്ടിയ കയർ കാൽനടയാത്രക്കാരൻ്റെ ജീവൻ അപഹരിച്ചു. കോട്ടയം സംക്രാന്തിയിലാണ് സംഭവം. സംക്രാന്തി സ്വദേശി മുരളി (50) യാണ് മരിച്ചത്. ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങിയായിരുന്നു അപകടം.
പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു മുരളി. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന പച്ചക്കറി ലോറിയിലെ കയറാണ് കുരങ്ങിയത്. നൂറുമീറ്ററിലേറെ മുരളിയെ റോഡിൽ വലിച്ചിഴച്ചു. ഇയാളുടെ കാൽ വേർപെട്ട നിലയിലായിരുന്നു. പോസ്റ്റിൽ ഇടിച്ചാണ് മുരളിയുടെ ശരീരം കയറിൽ നിന്ന് വേർപെട്ടത്.
ഇതിനിടെ കയർകുരുങ്ങി പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾക്കുംപരുക്കേറ്റു. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ലോറിയും ജീവനക്കാരായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്