അബുദാബിയിൽ നിർമിത ബുദ്ധി സംരംഭങ്ങൾക്ക് വൻ വളർച്ച. 6 മാസത്തിനിടെ എമിറേറ്റിൽ ആരംഭിച്ചത് 90 എഐ കമ്പനികളാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 41.3 ശതമാനം വർധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എമിറേറ്റിൽ രണ്ട് ദിവസത്തിനുള്ളിൽ ഒരു എഐ കമ്പനി സ്ഥാപിക്കപ്പെടുന്നുണ്ടെന്നാണ് അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നിർമിത ബുദ്ധിയുടെ ആഗോള കേന്ദ്രമാകാൻ അബുദാബി ഒരുങ്ങുന്നതിന്റെ സൂചനയാണിത്.