അബുദാബിയിൽ വാഹനങ്ങളുടെ വേഗം 120 കി.മീറ്ററിൽ കുറഞ്ഞാൽ പിഴ

Date:

Share post:

അബുദാബിയിൽ വാഹനങ്ങളുടെ സ്പീഡ് 120 കിലോമീറ്ററിൽ കുറഞ്ഞാൽ പിഴ ചുമത്തും. മെയ് മുതൽ അബുദാബി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് വേഗത നിയമം കർശനമായി നടപ്പാക്കുന്നത്. ഏപ്രിൽ 1 മുതൽ നിയമം നിലവിൽ വരുമെങ്കിലും സ്പീഡ് കുറയ്ക്കുന്നവർക്കു 400 ദിർഹം പിഴ ഈടാക്കുക മെയ് മുതലായിരിക്കും.

ഇടതുവശത്തെ രണ്ടു ട്രാക്കുകളിൽ സ്പീഡ് കുറയാൻ പാടില്ല. ഈ ട്രാക്കുകളിൽ 140 ആണ് ഉയർന്ന വേഗത. കുറഞ്ഞ വേഗം 120 കിലോമീറ്ററാണ്. വേഗം കുറച്ച് ഓടിക്കണമെങ്കിൽ മൂന്നാമത്തെ ലെയ്ൻ തിരഞ്ഞെടുക്കാം. കാരണം ഈ ട്രാക്കിൽ വേഗ പരിധിയില്ല. ഭാരം കൂടിയ വാഹനങ്ങൾ റോഡിന് വലത്തെ അറ്റത്തെ ലെയ്ൻ ഉപയോഗിക്കണം.

ഇന്നു മുതൽ മിനിമം സ്പീഡ് സംബന്ധിച്ച മുന്നറിയിപ്പ് റോഡിൽ വശങ്ങളിൽ പ്രദർശിപ്പിക്കുമെന്നു പൊലീസ് അറിയിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിയന്ത്രണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...