അബുദാബിയിലെ ജയിൽ, ശിക്ഷാ വിഭാഗങ്ങൾ നീതിന്യായ വകുപ്പിന് കീഴിലേയ്ക്ക് മാറ്റും. ജനുവരി ഒന്ന് മുതലാണ് ജുവൈനൽ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന് കീഴിലേയ്ക്ക് വരിക. നിലവിൽ അബുദാബി പൊലീസിന് കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്. അബുദാബി ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ജയിൽ അന്തേവാസികളുടെ പുനരധിവാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നീതിന്യായ വകുപ്പിന് കീഴിലേക്ക് വരുന്നതോടെ സ്വദേശികളായ തടവുകാർക്ക് ജയിൽ മോചനത്തിന് ശേഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികൾ സംഘടിപ്പിക്കപ്പെടും.