അബുദാബി അൽ റാഹ ബീച്ചിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് ( E10 ) വാരാന്ത്യങ്ങളിൽ ഭാഗികമായി അടച്ചിടും. 2024 ഓഗസ്റ്റ് വരെയുള്ള വാരാന്ത്യങ്ങളിലാണ് റോഡ് ഭാഗികമായി അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത പാതകൾ മാത്രമായിരിക്കും തുറന്നിരിക്കുക. ചുവപ്പ് നിറത്തിലുള്ള റോഡുകൾ എല്ലാം അടയ്ക്കും. മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളവയാണ് ബദൽ റൂട്ടുകൾ.