വില്ലകൾക്ക്‌ മുന്നിലെ പാർക്കിംഗ് പണിയുന്നവർക്ക് മാർഗനിർദേശങ്ങളുമായി അബുദാബി നഗരസഭ 

Date:

Share post:

അബുദാബിയുടെ വില്ലകൾക്ക് വെളിയിൽ പാർക്കിങ് പണിയുന്നവർക്ക് മാർഗ നിർദേശങ്ങളുമായി നഗരസഭ. ആയിരം ദിർഹം ഫീസ് അടച്ച് അനുമതി വാങ്ങിയതിന് ശേഷമായിരിക്കണം പാർക്കിങ് ഷെഡുകൾ പണിയേണ്ടത്.

മുനിസിപ്പാലിറ്റിയുടെ മാർഗ നിർദേശങ്ങൾ

∙ നഗരഭംഗിക്ക് കോട്ടം തട്ടുന്ന രീതിയിലും നിശ്ചയിക്കപ്പെട്ട പരിധിക്കപ്പുറം പാർക്കിങ് ഏരിയ കൂടരുത്.

. പാർക്കിങ് വൃത്തിയാക്കുന്നതിനൊപ്പം അറ്റകുറ്റപ്പണികൾ നടത്തുകയും വേണം. കൂടാതെ മൂന്നാമതൊരാൾക്ക് പാർക്കിങ് ഷെഡുകൾ കൈമാറാനോ വാടകയ്ക്ക് നൽകാനോ പാടുള്ളതല്ല. പാർക്കിങ് മറ്റു കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തരുതെന്നും നിർദേശമുണ്ട്.

∙ ഭാവി പദ്ധതികളുടെ ഭാഗമായി ഷെഡ് നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റി നോട്ടിസ് നൽകിയാൽ കാലതാമസം കൂടാതെ പാർക്കിങ് പൊളിച്ചുനീക്കേണ്ടത് പെർമിറ്റ് ഉടമയുടെ ബാധ്യതയാണ്.

∙ പാർക്കിങ് നിർമാണം കാൽനട യാത്രക്കാർക്കോ സൈക്കിൾ സവാരിക്കാർക്കോ വാഹനങ്ങൾക്കോ മാർഗതടസ്സമാകും വിധമാകരുത്.

∙ സ്ലോട്ടുകൾ ഡ്രൈവർമാരുടെ ദൂര കാഴ്ച നഷ്ടപ്പെടുത്തുന്ന നിലയിലാകരുത്.

. ഷെഡുകളുടെ നിർമാണ ഘടകങ്ങൾ ഒന്നും നഗരസഭയുടെ വൈദ്യുത തൂണുകളുമായി ബന്ധിപ്പിക്കാൻ പാടുള്ളതല്ല.

∙ നടപ്പാതയിൽ നിന്നും രണ്ടര മീറ്റർ കുറയാത്ത നിലയിൽ നിർമിക്കുന്ന ഷെഡുകളുടെ ഉയരം നാലര മീറ്ററിൽ കൂടരുത്. കൂടാതെ വില്ലയുടെ കവാടത്തിന്റെ നിറത്തിനു യോജിക്കുന്ന നിറമാണ് ഷെഡിനും നൽകേണ്ടത്.

∙ ടെഫ്ലോൺ തുണികൾ കൊണ്ടോ യുപി വി സി പോലുള്ളവ ഉപയോഗിച്ചോ ആയിരിക്കണം ഷെഡിന്റെ മേലാപ്പ് പണിയേണ്ടത്.

∙ ഷെഡ് നിർമ്മിക്കുമ്പോൾ തുരുമ്പെടുക്കാത്തതും കാലാവസ്ഥ വ്യതിയാനം മൂലം നശിക്കാത്തതുമായ സാമഗ്രികൾ ഉപയോഗിക്കണം. തീ പിടിത്തം പ്രതിരോധിക്കുന്ന തരത്തിലുള്ളതുമായിരിക്കണം.

∙ നിർമാണ സാമഗ്രികൾ വാങ്ങുന്നതിന് നിലവാരമുള്ള കമ്പനികളെ ആശ്രയിക്കണം. കൂടാതെ പുതിയതും പുതുക്കുന്നതുമായ പാർക്കിങ് പെർമിറ്റുകൾക്ക് മുനിസിപ്പാലിറ്റി ആപ്പ് വഴിയാണ് ഷെഡ് പണിയാൻ അപേക്ഷിക്കേണ്ടത്. പുതിയ പെർമിറ്റിന് 1000 ദിർഹമും പുതുക്കാൻ 200 ദിർഹമുമാണ് നഗരസഭാ നിരക്കായി ഈടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...