അബുദാബിയിലെ ഖോർഫുക്കാനിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു. തിരുവനന്തപുരം കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും ഏഴ് വയസ്സ് പ്രായമുള്ള മകൻ പ്രണവ് എം പ്രശാന്താണ് മരിച്ചത്. 2-ാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ മാസം 21നാണ് കുടുംബാംഗങ്ങൾക്കൊപ്പം അബുദാബിയിൽ ന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നതിനിടെ അപകടമുണ്ടായത്.
അതേസമയം അപകടത്തിൽ കാസർകോട് സ്വദേശിയായ അഭിലാഷ് (38) നേരത്തേ മരിച്ചിരുന്നു. കഴിഞ്ഞ ഏഴു വർഷമായി ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അഭിലാഷ്. 18 പേർ ബോട്ടിൽ ഉണ്ടായിരുന്നു. അപകടത്തിൽ പ്രണവിനെയും അഭിലാഷിനെയും കൂടാതെ മൂന്ന് മലയാളികൾക്ക് കൂടി പരിക്കേറ്റിരുന്നതായാണ് റിപ്പോർട്ട്.