സുരക്ഷിതമല്ലാത്തതോ അനാരോഗ്യകരമോ ആയ ഉൽപ്പന്നങ്ങൾ അബുദാബിയിൽ വിൽക്കുന്നില്ല. ഇത്തരം ഉത്പന്നങ്ങൾ വിപണിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിക്കുന്നത് തുടരുകയാണ് അബുദാബി അഗ്രികൾച്ചർ & ഫുഡ് സേഫ്റ്റി അതോറിറ്റി. അത് മാത്രമല്ല, അബുദാബി മാർക്കറ്റുകളിൽ ഹലാൽ അല്ലാത്ത മാർസ് ചോക്ലേറ്റ് ബാറുകൾ വിൽക്കുന്നില്ലെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി.
സംവിധാനങ്ങൾ, സാങ്കേതിക നിയന്ത്രണങ്ങൾ, നിയമനിർമ്മാണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഓരോ പ്രവർത്തനങ്ങളും. ഇവയെല്ലാം ശാസ്ത്രീയ തത്വങ്ങളും അന്താരാഷ്ട്ര റഫറൻസുകളും അടിസ്ഥാനമാക്കിയുള്ളവയാണ്. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഈ നിയന്ത്രണങ്ങൾ പതിവായി അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു. ഇനി പേടിയില്ലാതെ അബുദാബിയിൽ ഭക്ഷണം കഴിക്കാം. സുരക്ഷ നൂറ് ശതമാനം ഗ്യാരണ്ടി.