പുണ്യ റമദാൻ, വിവിധ മത വിഭാഗങ്ങളുടെ സംഗമമൊരുക്കി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം

Date:

Share post:

ചെറിയ പെരുന്നാൾ വന്നെത്തി. ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ അടുത്തതോടെ വിവിധ മത വിഭാഗങ്ങളുടെ സംഗമമൊരുക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. ഒംസിയാത്ത് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മത വിഭാഗങ്ങളിൽ നിന്ന് 200 നേതാക്കളാണ് പങ്കെടുത്തത്. വിശ്വാസം, സൗഹൃദം, ഐക്യം എന്നീ ലക്ഷ്യങ്ങളോടെയാണ് ഒംസിയാത്ത് സംഘടിപ്പിച്ചതെന്ന് ബിഎപിഎസ് ക്ഷേത്രം പ്രതിനിധികൾ പറഞ്ഞു.

സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ, കമ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖാമിസ് അൽ ഖെയ്‌ലി, വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, ഏബ്രഹാമിക് ഫാമിലി ഹൗസിനെ പ്രതിനിധീകരിച്ച് റബ്ബി ജെഫ് ബെർഗർ, റബ്ബി ലവി ഡച്ച്മാൻ, സിഎസ്ഐ സഭയിൽ നിന്ന് റവ. ലാൽജി എന്നിവരുൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ, ആത്മീയ നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു. നാനാത്വത്തിൽ ഏകത്വം എന്നതു കേവലം ഒരു തത്വം മാത്രമല്ല, കർമമാണെന്ന് റബ്ബി ജെഫ് ബെർഗർ പറഞ്ഞു.

വിഭാഗീയതയും അസഹിഷ്ണുതയും സംഘർഷവും ഭീഷണി ഉയർത്തുന്ന ഈ കാലത്ത് ഹിന്ദു ക്ഷേത്രം പ്രതീക്ഷകളാണ് കൊണ്ടുവരുന്നത് എന്ന് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. സഹോദര്യത്തിന്റെ പുതിയ തലസ്ഥാനമായി അബുദാബി മാറിയെന്ന് ക്ഷേത്രം മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...