ക്രിമിനൽ കേസിൽ അകപ്പെട്ട അഭിഭാഷകൻ്റെ ലൈസൻസ് റദ്ദാക്കി അബുദാബി

Date:

Share post:

ആക്രമണത്തിനും പൊതു ക്രമക്കേടുകൾക്കും ശിക്ഷിക്കപ്പെട്ടതിന് ഒരു അഭിഭാഷകൻ്റെ ലൈസൻസ് റദ്ദാക്കിയതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെനൻ്റ് ലോയേഴ്‌സ് ഡിസിപ്ലിനറി കൗൺസിൽ അറിയിച്ചു. നിയമ തൊഴിലിൻ്റെ ധാർമ്മികവും പരമ്പരാഗതവുമായ മാനദണ്ഡങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനതാണ് അഭിഭാഷകനെ ഔദ്യോഗിക ലിസ്റ്റിംഗിൽ നിന്ന് നീക്കം ചെയ്തത്.

ഡ്യൂട്ടിക്കിടെ ഒരു ജീവനക്കാരനെ ആക്രമിക്കുകയും അപമാനിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്‌തതിന് അഭിഭാഷകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അഭിഭാഷക വൃത്തിയുടെ മാനങ്ങൾ ലംഘിക്കുന്ന പ്രവർത്തിയായാണ് ഡിസിപ്ളിനറി ആക്ഷൻ കമ്മിറ്റി ഇതിനെ വിലയിരുത്തിയത്.

നിയമ പ്രാക്ടീസ് നിയന്ത്രിക്കുന്ന യുഎഇ നിയമത്തിലെ ആർട്ടിക്കിൾ നാലും അഞ്ചും അനുസരിച്ച് അഭിഭാഷകർ സ്വതന്ത്ര പ്രൊഫഷണലുകൾ എന്നതിനൊപ്പം നീതി നൽകുന്നതിൽ പങ്കാളികളാണെന്നും കൗൺസിൽ വിധിയിൽ പറഞ്ഞു. അഭിഭാഷകർ സത്യസന്ധതയോടെ പ്രവർത്തിക്കുന്നതിനൊപ്പം നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടതുണ്ടെന്നും നിയമം അനുശാസിക്കുന്നുണ്ട്.

യുഎഇയിൽ രജിസ്റ്റർ ചെയ്ത പ്രാക്ടീസ് ചെയ്യുന്ന വക്കീലിന് പ്രവർത്തന പരിചയത്തിനൊപ്പം വിശ്വാസതയും ബഹുമാന്യതയും ഉണ്ടായിരിക്കണമെന്നും നിയമ വിദഗ്ദ്ധർ സൂചിപ്പിച്ചു. അതേസമയം നടപടിക്ക് വിധേയനായ അഭിഭാഷകൻ ഏത് രാജ്യക്കാരനെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...