അബുദാബി സ്മാർട്ടാണ്! ലോകത്തിലെ തന്നെ സ്‌മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ ഇടം പിടിച്ചിരിക്കുകയാണ് അബുദാബി.
സ്വിറ്റ്‌സർലൻഡിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (ഐഎംഡി) തയ്യാറാക്കിയ സ്മാർട്ട് സിറ്റി സൂചിക 2024ൽ ആണ് അബുദാബി ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 13 ആം സ്ഥാനാത്തായിരുന്നു അബുദാബി. സ്‌മാർട്ട് സിറ്റികളുടെ സാമ്പത്തിക, സാങ്കേതിക വശങ്ങൾ, ജീവിത നിലവാരം, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടിക.
142 നഗരങ്ങളുടെ റാങ്കിംഗിൽ ദുബായ് കഴിഞ്ഞ വർഷം 17-ാം സ്ഥാനത്തു നിന്ന് 12-ാം സ്ഥാനത്തേക്ക് ഉയർന്നു. റിയാദ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 25ാം സ്ഥാനത്തെത്തിയപ്പോൾ മക്കയും ജിദ്ദയും യഥാക്രമം 52ഉം 55ഉം സ്ഥാനത്തെത്തി. ദോഹ 11 സ്ഥാനങ്ങൾ ഉയർന്ന് 59-ാം സ്ഥാനത്തെത്തിയപ്പോൾ മസ്കത്ത് 88-ാം സ്ഥാനത്താണ്.