ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനാൽ ദിനംപ്രതി നിരവധി അപകടങ്ങളാണ് അബുദാബിയിൽ സംഭവിക്കുന്നത്. ഡ്രൈവിങ്ങിനിടെ അശ്രദ്ധമായി പെട്ടെന്ന് ലെയ്ൻ മാറ്റുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുകയാണ് അബുദാബി പൊലീസ്.
അതിവേഗ പാതകളിലും തിരക്കേറിയ മറ്റ് റോഡുകളിലും അശ്രദ്ധമായി വാഹനമോടിക്കുന്നതും പെട്ടെന്ന് ലെയ്ൻ മാറുന്നതും അപകടം വർധിപ്പിക്കുന്നതായി അബുദാബി പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ ഉണ്ടായ അപകടങ്ങളുടെ ദൃശ്യങ്ങളും പൊലീസ് പങ്കുവെച്ചിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് ബോധവത്കരണം നടത്തുകയാണ് അധികൃതർ.
മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നത് ശിക്ഷാർഹമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. നിയമലംഘകർക്ക് 600 മുതൽ 1000 ദിർഹം വരെ പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയായി ലഭിക്കുക.