ബലിപെരുന്നാൾ പ്രമാണിച്ച് അബുദാബി നഗരസഭ ആയിരത്തിലേറെ തൊഴിലാളികൾക്ക് പുതുവസ്ത്രം സമ്മാനിച്ചു. അബുദാബി ദ്വീപ്, അൽറീം ദ്വീപ്, ബനിയാസ്, അൽ റിയാദ് സിറ്റി, യാസ് ദ്വീപ് എന്നീ പ്രദേശങ്ങളിലെ നിർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പെരുന്നാൾ പുടവ വിതരണം ചെയ്തത്.
സന്തോഷത്തൻ്റേയും അത്മസമർപ്പണത്തിൻ്റേയും ആഘോഷങ്ങളിൽ മറ്റുള്ളവരെ ചേർത്തുപിടിക്കുന്നതിൻ്റെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. സുരക്ഷിതമായ പെരുന്നാൾ ആഘോഷത്തിനും അധികൃതർ മുന്നറിയിപ്പ് നൽകി.
കെട്ടിട നിർമാണ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ ഉറപ്പാക്കാനായി ബോധവൽക്കരണ പരിപാടികളും നഗരസഭ അനുബന്ധമായി സംഘടിപ്പിച്ചിരുന്നു.