അബുദാബി ബാപ്സ് ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും

Date:

Share post:

അബുദാബി ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഈ മാസം 14നായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

വര്‍ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് മാര്‍ച്ച് ഒന്ന് മുതല്‍ ക്ഷേത്രം സന്ദര്‍ശിക്കാൻ ആഗ്രഹിക്കുന്ന യുഎഇയിലുള്ളവരും വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടനത്തിന് ശേഷം ഫെബ്രുവരി 15 മുതല്‍ 29 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത യുഎഇയ്ക്ക് പുറത്തുള്ളവര്‍ക്കും വിഐപി അതിഥികള്‍ക്കും മാത്രമായിരുന്നു ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നത്.

ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ നി​ന്നു​മു​ള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുകളുമാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ പി​ങ്ക് മ​ണ​ല്‍ക്ക​ല്ലു​ക​ള്‍ 1000 വ​ര്‍ഷ​ത്തി​ലേ​റെ​ക്കാ​ലം ഈ​ടു നി​ല്‍ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തുന്നത്. മാത്രമല്ല, ഭൂ​ക​മ്പ​ങ്ങ​ളി​ൽ നി​ന്നു ​പോ​ലും സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക്ഷേ​ത്രത്തിന്റെ രൂ​പ​ക​ൽ​പ​ന. 2018ലാണ് ​ക്ഷേ​ത്ര നിര്‍മാ​ണ​ത്തി​ന് ശി​ല​യി​ട്ടത്. 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. 32 മീ​റ്റ​ര്‍ ആ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം. ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ട്​ നി​ർ​മി​ച്ച 96 തൂ​ണു​ക​ൾ ക്ഷേത്ര​ത്തി​ന​ക​ത്തു​ണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...