സൗദി അറേബ്യയിൽ തടവിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൽ റഹീമിന് വൈകാതെ മോചനം ലഭിക്കുമെന്ന് സൂചന. അടുത്ത കോടതി സിറ്റിംഗിൽ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിൻ്റെ അഭിഭാഷകൻ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന് കോഴിക്കോട് കോടോമ്പുഴയിലെ വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയെന്ന കേസിലാണ് റഹീം ജയിലിലായത്. നിയമപോരാട്ടത്തിന് ഒടുവിൽ റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച ഒന്നര കോടി സൗദി റിയാൽ ദയാധനമായി കെട്ടിവെച്ചതോടെയാണ് ശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്യുകയും മോചനനടപടി ആരംഭിക്കുകയും ചെയ്തത്.
ഇതോടെ 18 വർഷത്തെ ജയിൽവാസമാണ് അവസാനിക്കുക. 2006 ലാണ് റഹിം റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയത്. ആഗോള തലത്തിലുള്ള മലയാളി സമൂഹവും സംഘടനകളെയും ചേർന്ന് റഹീമിൻ്റെ മോചനത്തിനാവശ്യമായ ഭീമൻ തുക സമാഹരിച്ചത് വലിയ വാർത്തയായിരുന്നു.