പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ മകൻ നിയന്ത്രിക്കുന്ന പേജിലാണ് പോസ്റ്റ്. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ നാല്പത് ദിവസത്തോളമായി അബ്ദുന്നാസിർ മഅ്ദനി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ശക്തമായ ശ്വാസതടസ്സത്തെ തുടർന്ന് ആണ് ആരോഗ്യാവസ്ഥ വഷളാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായത്’ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ശ്വാസംമുട്ടൽ അനുഭവപ്പെട്ടതും അസുഖം അതികഠിനമായി മൂർച്ഛിക്കുന്നതും വളരെ ആശങ്കയോടെ ആണ് ഡോക്ടർമാർ കാണുന്നത്. സാധാരണഗതിയിൽ കിഡ്നി രോഗികൾക്ക് ശ്വാസകോശത്തിൽ വെള്ളം കെട്ടുന്നതിനപ്പുറം ഇദ്ദേഹത്തിന് ഹൃദയത്തിലും വെള്ളംകെട്ടുന്ന അവസ്ഥ ഉള്ളതായി ഡോക്ടർമാർ ഗൗരവമായി സംശയമുന്നയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ആൻജിയോഗ്രാം അടിയന്തിരമായി ചെയ്യണമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ആൻജിയോഗ്രാമിൽ പ്രയാസങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കാനും കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് പോകാതെ ഇരിക്കുന്നതിനും ആത്മാർത്ഥമായി ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.
ഫേസ്ബുക്ക് പോസ്റ്റ്
അസ്സലാമുഅലൈകും വ റഹ്മതുല്ലാഹ്..
പ്രിയപ്പെട്ട സഹോദരങ്ങളെ,
നിങ്ങൾക്കറിയുന്നത് പോലെ കഴിഞ്ഞ നാല്പത് ദിവസത്തോളമായി ഉസ്താദ് അബ്ദുന്നാസിർ മഅ്ദനി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ആണ്. കഴിഞ്ഞ ദിവസം ശക്തമായ ശ്വാസതടസ്സത്തെ തുടർന്ന് ആരോഗ്യാവസ്ഥ വഷളാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. ശ്വാസംമുട്ട് ഉണ്ടാകുകയും തുടർന്ന് പൊടുന്നനെ അസുഖം അതികഠിനമായി മൂർച്ഛിക്കുന്നതും വളരെ ആശങ്കയോടെ ആണ് ഡോക്ടർമാർ കാണുന്നത്. സാധാരണഗതിയിൽ കിഡ്നി രോഗികൾക്ക് ശ്വാസകോശത്തിൽ വെള്ളംകെട്ടുന്നതിനപ്പുറം ഉസ്താദിന് ഹൃദയത്തിലും വെള്ളംകെട്ടുന്ന അവസ്ഥ ഉള്ളതായി ഡോക്ടർമാർ ഗൗരവമായി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആൻജിയോഗ്രാം അടിയന്തിരമായി ചെയ്യണമെന്നാണ് അവർ നിർദേശിക്കുന്നത് .
ആൻജിയോഗ്രാമിൽ പ്രയാസങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കാനും കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് പോകാതെ ഇരിക്കുന്നതിനും എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രാർത്ഥനകളിൽ ആണ് സർവ്വപ്രതീക്ഷകളും…