ആറ് ലക്ഷം ദിര്‍ഹവുമായി കണ്ണൂർ സ്വദേശി മുങ്ങി; അബുദാബി പൊലീസിൽ പരാതി നൽകി ലുലു ഗ്രൂപ്പ്

Date:

Share post:

ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ആറ് ലക്ഷം ദിര്‍ഹവുമായി യുവാവ് മുങ്ങിയതായി പരാതി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38)നെതിരെയാണ് ആറ് ലക്ഷം ദിര്‍ഹം (ഒന്നര കോടിയോളം രൂപ) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്‌തുവരികയായിരുന്നു മുഹമ്മദ് നിയാസ്.

കഴിഞ്ഞ തിങ്കളാഴ്ച (മാർച്ച് 25) ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന നിയാസ് എത്താതായതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. ഇതോടെ സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിൽ ഓഫീസിൽ 6 ലക്ഷം ദിർഹത്തിൻ്റെ കുറവ് കണ്ടെത്തുകയായിരുന്നു. ഇതോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്തുവരികയായിരുന്നു നിയാസ്.

ക്യാഷ് ഓഫീസിൽ ജോലി ചെയ്യുന്നതിനാൽ നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നിയാസ് യുഎഇ വിടാൻ സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. നിയാസിനെ കാണാതായതിന് പിന്നാലെ എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ടു കുട്ടികളും നാട്ടിലേയ്ക്ക് മുങ്ങിയതായാണ് റിപ്പോർട്ട്. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...