ബ്രിട്ടനിൽ മലയായി നഴ്സ് അറസ്റ്റിലായി. മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി യുവതി ജിലുമോൾ ജോർജ് (38) ആണ് അറസ്റ്റിലായത്. പതിമൂന്നും എട്ടും വയസുള്ള മക്കൾക്ക് വിഷം നൽകിയ ശേഷമാണ് ജിലു ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.
കുട്ടികളുടെ ശരീരത്തിൽ ജിലു വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രൈറ്റൺ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തു. മാർച്ച് എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കും.