കുവൈറ്റിലെ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ ആപ്ലിക്കേഷന്‍ വഴി 84,125 റസിഡൻഷ്യൽ സേവനങ്ങൾ വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള സ്ഥിതിവിവര കണക്കാണ് ജനറൽ കോർപറേഷൻ ഹൗസിങ് വെൽഫെയർ പുറത്തുവിട്ടത്.
2021 സെപ്റ്റംബർ 15 നാണ് സഹൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റിലൈസ് ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു സഹൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. നിലവില്‍ 35 വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ 356 ഇലക്ട്രോണിക് സേവനങ്ങൾ സഹേൽ ആപ്പില്‍ ലഭ്യമാണ്. അതേസമയം ഡിജിറ്റൽ പരിവർത്തനത്തിന് സഹായകമാവുന്നതും ഫലപ്രദവുമായ സേവനങ്ങളാണ് ആപ്ലിക്കേഷന്‍ ജനകീയമാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.