വ്യവസായ വികസനത്തിനായി ഷാർജയിൽ 60 കോടി ദിർഹത്തിന്റെ പദ്ധതിക്ക് അനുമതി നൽകി. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. എമിറേറ്റിലെ സാമ്പത്തികരംഗം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഷാർജ ചേംബർ ഓഫ് കൊമേഴ്സസ് ആന്റ് ഇൻഡസ്ട്രിയുടെ സഹായത്തോടെ ഷാർജ നഗരസഭയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വ്യവസായ മേഖല ശക്‌തിപ്പെടുത്തി എമിറേറ്റിൻ്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. കൂടാതെ ഇതുവഴി നിരവധി പേർക്ക് തൊഴിലവസരം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.