യുഎഇയിൽ ഈ വർഷം ഏറ്റവും കൂടുതൽ ചിലവ് വരുന്ന 6 കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?

Date:

Share post:

ശമ്പളം എത്രത്തോളം കൂടുതലുണ്ടെന്ന് പറഞ്ഞാലും ജീവിത ചിലവുകൾ താങ്ങാൻ സാധിക്കാതെ വരുന്നത് വലിയ പ്രതിസന്ധി തന്നെയാണ്. വരവിന് അതീതമായി ചെലവുകൾ വർധിക്കുന്നത് പലപ്പോഴും ജനങ്ങളെ ആശങ്കപ്പെടുത്താറുമുണ്ട്. ജനങ്ങളുടെ ഇഷ്ട കേന്ദ്രമായ യുഎഇയിലും ജീവിത ചിലവുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിത നിലവാരം മികച്ചതാണെങ്കിലും എല്ലാവർഷവും ചെലവുകളും വർധിക്കുന്നുണ്ട്. യുഎഇയിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ ഈ വർഷം കൂടുതൽ ചിലവ് വരുന്ന ആറ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

യുഎഇയിൽ ഏറ്റവും കൂടുതൽ ചിലവ് വരുന്നത് വാടകയ്ക്കാണ്. ദുബായിലെ വാടക 2024-ൽ വീണ്ടും ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ വർഷം പ്രൈം റെസിഡൻഷ്യൽ ഏരിയകളിൽ ഒരു വർഷത്തെ ശ്രദ്ധേയമായ ഉയർച്ചയ്ക്ക് ശേഷം 20 ശതമാനം വരെ വാടക വർധനയ്ക്കാണ് സാധ്യതയുള്ളത്. നിക്ഷേപകരുടെ അഭിനിവേശം, പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന കടന്നുകയറ്റം, ജനസംഖ്യാ വർദ്ധനവ്, സഞ്ചാരികളുടെ വരവ് എന്നിവയുൾപ്പെടെ ഒന്നിലധികം കാരണങ്ങളാണ് വാടക വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

മണി എക്‌സ്‌ചേഞ്ച് ഹൗസുകൾ വഴി നാട്ടിലേക്ക് പണം അയക്കുന്ന താമസക്കാർ ഉയർന്ന സേവന ഫീസ് ആയിരിക്കും ഈ വർഷം മുതൽ നൽകേണ്ടിവരിക. പണം അയക്കുമ്പോൾ പ്രവാസികൾക്ക് 15 ശതമാനമാണ് അധികമായി നൽകേണ്ടത്. ഇന്ത്യ, ഈജിപ്ത്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മറ്റ് ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും യുഎഇയിൽ നിന്ന് പ്രവാസികൾ പണമയക്കുന്നത്.

ഗതാഗത അതോറിറ്റി നഗരത്തിൽ പുതിയ ടോൾ ഗേറ്റുകൾ പ്രഖ്യാപിച്ചതിനാൽ പ്രധാന ദുബായ് റോഡ് ഉപയോഗിക്കുന്ന വാഹന ഉടമകൾ 2024 നവംബർ മുതൽ സാലിക്കിനായി കൂടുതൽ ചെലവാക്കേണ്ടതായി വരും. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗ്, അൽ മെയ്ദാന് ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്ത് സ്ട്രീറ്റ്, ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പുതിയ ടോൾ ​ഗേറ്റുകൾ സ്ഥാപിക്കുക. ഓരോ തവണയും ഒരു വാഹനം സാലിക് ഗേറ്റിലൂടെ കടന്നുപോകുമ്പോൾ വാഹനമോടിക്കുന്നയാളുടെ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് 4 ദിർഹം ടോൾ ഫീസാണ് കുറയുക. രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി സ്ഥാപിക്കുമ്പോൾ ദുബായിലെ സാലിക്കിൻ്റെ മൊത്തം ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയരും.

ഇപ്പോൾ ദുബായ് മാളിൽ സൗജന്യ പാർക്കിംഗ് ആസ്വദിക്കുന്ന ഷോപ്പർമാർ ഉടൻ തന്നെ പാർക്കിങ്ങിനായി പണം നൽകേണ്ടിവരും. ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്, 2024 മൂന്നാം പാദത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന മാളിൽ പണമടച്ചുള്ള പാർക്കിംഗ് സേവനത്തിനായുള്ള സംവിധാനവും നടപ്പിലാക്കും. പാർക്കിംഗ് ഫ്ലോറിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ക്യാമറ നമ്പർ പ്ലേറ്റ് പകർത്തുകയും പ്രവേശന സമയം രേഖപ്പെടുത്തുകയും ചെയ്യും. പുറത്തുകടക്കുമ്പോൾ ക്യാമറ വീണ്ടും നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുകയും സിസ്റ്റം പാർക്കിംഗ് സമയം കണക്കാക്കുകയും ചെയ്യും.

2024-ൽ യുഎഇയിൽ സ്വർണവില ഉയരുകയോ ഉയർന്ന നിലയിൽ തുടരുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം രാജ്യത്തെ ജീവിതനിലവാരവും ഉയരുമെന്നാണ് വിലയിരുത്തൽ. എമിറേറ്റ്സ് എൻബിഡി റിസർച്ച് അനുസരിച്ച്, യുഎഇയിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) കഴിഞ്ഞ വർഷത്തെ 3.5 ശതമാനത്തേക്കാൾ ഈ വർഷം 3.0 ശതമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അടിക്കടി ഉയരുന്ന അവശ്യവസ്തുക്കളുടെ വിലയിൽ ഈ വർഷവും വർധനവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

 

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....