2023 ഏപ്രിലിൽ 53 പുതിയ വ്യവസായ ലൈസൻസുകൾ നൽകി സൗദി വ്യവസായ, ധാതു വിഭവ മന്ത്രാലയം (MIM). അടിസ്ഥാന ലോഹങ്ങൾ, പേപ്പർ, പേപ്പർ ഉൽപ്പന്നങ്ങൾ, റബ്ബർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ജലശേഖരണം, സംസ്കരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്ക് 4 ലൈസൻസുകൾ വീതം നൽകി. ഭക്ഷ്യ സംസ്കരണത്തിനായി 9 ലൈസൻസുകൾ, ലോഹ ഉൽപന്നങ്ങളുടെയും മറ്റ് ലോഹേതര ധാതു ഉൽപന്നങ്ങളുടെയും നിർമ്മാണത്തിനായി 8 ലൈസൻസുകൾ വീതവും നൽകി.
എംഐഎമ്മിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഇൻഡസ്ട്രിയൽ ആൻഡ് മൈനിംഗ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ 2023-ന്റെ തുടക്കം മുതൽ ഏപ്രിൽ അവസാനം വരെ മന്ത്രാലയം നൽകിയ മൊത്തം വ്യാവസായിക ലൈസൻസുകളുടെ എണ്ണം 385 ആണ്.
അതേ മാസം അവസാനം വരെ സൗദി അറേബ്യയിലെ നിർമ്മാണത്തിലിരിക്കുന്ന ഫാക്ടറികൾ 10,873 ൽ എത്തി, അതിന്റെ നിക്ഷേപ മൂല്യം 1.440 ട്രില്യൺ റിയാലാണ്.
ഏപ്രിലിൽ ലൈസൻസ് ലഭിച്ച പുതിയ സംരംഭങ്ങളുടെ നിക്ഷേപ മൂല്യം 5.8 ബില്യൺ റിയാൽ ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചെറുകിട സംരംഭങ്ങൾക്ക് ഏപ്രിലിൽ ഏറ്റവും കൂടുതൽ പുതിയ ലൈസൻസുകൾ ലഭിച്ചു – 94.34%, ഇടത്തരം സംരംഭങ്ങൾക്ക് 5.66% ലൈസൻസും ലഭിച്ചു.
നിക്ഷേപത്തിന്റെ തരം അനുസരിച്ച് മൊത്തം ലൈസൻസുകളുടെ എണ്ണത്തിൽ ദേശീയ ഫാക്ടറികൾ മുൻപന്തിയിലാണ് 66.04%, വിദേശ സംരംഭങ്ങൾ 11.32% ഉം സംയുക്ത നിക്ഷേപ സംരംഭങ്ങൾ 22.64% ആയിരുന്നു.