അബുദാബിയിലെ റിയൽ എസ്റ്റേറ്റ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർക്കെതിരെ നടപടി. നിരവധി ഏജന്റുമാർക്ക് പിഴ ചുമത്തുകയും ബ്രോക്കറേജ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ വർഷത്തിന്റെ ആദ്യ പാദത്തോടെ നിയമലംഘനം നടത്തിയ ബ്രോക്കർമാർക്കെതിരെയാണ് അധികൃതർ 50 പിഴ ചുമത്തിയത്.
അബുദാബി റിയൽ എസ്റ്റേറ്റ് സെൻ്റർ ഏഴ് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പ്രൊഫഷണൽ പെരുമാറ്റം പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അവരുടെ ബ്രോക്കറേജ് ഓഫീസിന് 30,000 ദിർഹം പിഴയും ചുമത്തുകയും ചെയ്തു. റിയൽ എസ്റ്റേറ്റ് പരസ്യങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് 30 റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് 50,000 ദിർഹം വീതവും പിഴ ചുമത്തി.
റിയൽ എസ്റ്റേറ്റ് മേഖലയിലെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ശക്തമായ നിയമങ്ങളാണ് മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയിൽ ദുബായ് ലാന്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ റെഗുലേറ്ററി വിഭാഗമായ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും നിയമ ലംഘനങ്ങൾ കുറയ്ക്കുന്നതിനുമായി നിബന്ധനകളും വ്യവസ്ഥകളും സ്ഥാപിക്കുകയും ചെയ്തിരുന്നു.