യുഎഇ പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തെ തുടര്‍ന്നുളള നാല്‍പ്പത് ദിവസത്തെ ദുഖാചരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച രാവിലെ 9 മുതല്‍ പതാക ഉയര്‍ത്തിക്കെട്ടുമെന്നും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മെയ് 13ന് ആയിരുന്നു ശൈഖ് ഖലീഫയുടെ വിയോഗം. തുടരന്നാണ് രാജ്യത്ത് നാല്‍പ്പത് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചത്. ദുഖാചരണത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ എല്ലാവധ നിയന്ത്രണങ്ങളും നാളെ മുതല്‍ ഒഴിവാക്കും.
ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ ലോകരാഷ്ടങ്ങൾ ഇതിനകം യുഎഇ അനുശോചനം അയിച്ചിരുന്നു. ആചാരപരമായ ചടങ്ങുകൾ കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ദു:ഖാചരണം അവസാനിക്കുന്നത്. അതേസമയം ശൈഖ് ഖലിഫയുടെ വിയോഗത്തോടെ പുതിയ പ്രസിഡന്‍റായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തില്‍ പുത്തന്‍ കുതിപ്പിലേക്ക് നീങ്ങുകയാണ് യുഎഇ.