യുഎഇയിലുളളത് മികവുറ്റ തൊഴിലാളികൾ; വിദേശ അവസരങ്ങൾ തുറക്കുന്നതായും ഡീൽ സർവ്വെ

Date:

Share post:

യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ തൊഴിലാളികളെ നിയമിക്കുന്ന ആദ്യ നാല് രാജ്യങ്ങൾ യു‌എ‌സ്, യുകെ, കാനഡ,ഇസ്രായേൽ എന്നിവയാണ് പഠന റിപ്പോർട്ട്.ഡീലിന്റെ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ഹയറിംഗ് പഠന റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ഉൽപ്പന്ന ഡിസൈനർമാർ, ഫ്രണ്ട്-എൻഡ് ഡെവലപ്പർമാർ, സെയിൽസ് സ്പെഷ്യലിസ്റ്റുകൾ, ട്രേഡിംഗ് കോൺട്രാക്ടർമാർ എന്നിവയാണ് ഈ രാജ്യങ്ങളിലെ ജനപ്രിയ തൊഴിൽ മേഖല. ഇൻഫർമേഷൻ ടെക്‌നോളജി, ഫിനാൻഷ്യൽ സർവീസ്, മാർക്കറ്റിംഗ്, അഡ്വർടൈസിംഗ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളും കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ട്. ഇതിനിടെ വിദൂര നിയമനത്തിൽ ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ മാനേജിംഗ് പാർട്ണർമാരും സിഇഒമാരും പോലുള്ള സീനിയർ മാനേജ്‌മെന്റ് റോളുകളും നാല് രാജ്യങ്ങളിൽ ജനപ്രീതി നേടിത്തുടങ്ങിയെന്നാണ് പഠന റിപ്പോർട്ട്.

യുഎഇ വിദ്യാഭ്യാസ സമ്പ്രദായം വികസിത രാജ്യങ്ങൾക്ക് തുല്യമാണെന്നും പ്രൊഫഷണൽ റോളുകളുടെ ആവശ്യകത നിറവേറ്റുന്നുവെന്നതിന് പ്രാപ്തിയുണ്ടെന്നുമാണ് വിലയിരുത്തൽ. കൂടാതെ, ധനകാര്യം, വ്യാപാരം, യാത്ര, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ മേഖലകളുടെ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവിയും തൊഴിൽ ശക്തിയും ആഗോള സ്ഥാനങ്ങളെ ആകർഷിക്കുന്നതാണ്.

യു.എ.ഇ.യിലെ ജോലിക്കാരിൽ 37.6 ശതമാനവും 25 മുതൽ 34 വരെ പ്രായമുള്ളവരാണെന്ന് ഡീൽ പഠനം കണ്ടെത്തി. 28.7 ശതമാനം പേർ 35 മുതൽ 44 വയസ്സുവരെയുള്ളവരും 25.1 ശതമാനം 16 മുതൽ 24 വരെ പ്രായമുള്ളവരാണെന്നും സൂചിപ്പിക്കുന്നു. 2022 ജനുവരി മുതൽ ഡിസംബർ വരെ 160 രാജ്യങ്ങളിലായി 260,000 തൊഴിലാളി കരാറുകളിൽ നിന്നുള്ള പ്രവണതകൾ നിരീക്ഷിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്..

വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലും മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിലും AI, ക്രിപ്‌റ്റോകറൻസികൾ, മെറ്റാവേഴ്‌സ് തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇത് മികച്ചതും പരിചയസമ്പന്നവുമായ പ്രതിഭകളെ കണ്ടെത്തുന്നതിന് വിദേശ തൊഴിലുടമകൾക്ക് അവസരം ഒരുക്കുന്ന തൊഴിൽ വിപിണിയായി മാറുകയാണെന്നും വിലയിരുത്തലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...