സൗദിയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 25 ലക്ഷത്തോളം ലഹരിമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. മധുരപലഹാര പെട്ടികൾ വഴി കടത്താൻ ശ്രമിച്ച 25 ലക്ഷത്തോളം ലഹരിഗുളികകളാണ് സകാത്ത് ആന്റ് ടാക്സ് വിഭാഗം ജിദ്ദയിൽ പിടികൂടിയത്. കേക്കുകൾ ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളാണെന്ന വ്യാജേന സ്വീറ്റ്സ് ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച് സൗദിയിലേക്കയച്ച വൻ ലഹരി മരുന്ന് ശേഖരമാണ് പിടികൂടിയത്.
ലഹരി മരുന്നുകൾ സ്വീകരിക്കാനായി ജിദ്ദയിൽ കാത്തുനിന്ന രണ്ടു പേരെയും സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. രാജ്യത്തിന്റെ വിവിധ അതിർത്തികൾ വഴി കടന്നുവരുന്നതും പുറത്തേക്ക് പോകുന്നതുമായ മുഴുവൻ സാധനങ്ങളും ചരക്കുകളും സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രാജ്യത്തെ ലഹരി മരുന്ന് ഉപയോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ വിദഗ്ധമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.